ഒരായിരം വേദനകൾ എൻ ഹൃദയത്തെ വലിഞ്ഞു മുറിക്കിയപ്പോളും
മുറിവേറ്റ എന്നെ വാക്കിനാൽ കുത്തി നോവിച്ചപോഴും
ആയിരം വട്ടം എൻ മനസു എന്നോട് ചോദിച്ചു
എന്തിനു നീ പിന്നെയും പിന്നെയും സഹിക്കുന്നു
പറയാൻ ഉത്തരമില്ലാതെ കുഴങ്ങി എൻ ചിന്തകൾ
ഉത്തരങ്ങൾ ഇല്ലാത്ത സമസ്യയായി ഞാൻ ഇരുന്നു
ജീവിതം എന്നതു ഒരു സമസ്യഅത്രേ എന്നു
പലരും പറഞ്ഞു ഞാൻ കേട്ടു
ജീവിതം എന്നതു ഒരു സമസ്യഅത്രേ എന്നു
പലരും പറഞ്ഞു ഞാൻ കേട്ടു
അവർക്കായി എനിലെ പുഞ്ചിരി മറുപടി നൽകി
അറിയുന്ന ഞാൻ എൻ ജീവിതം എന്റേത് മാത്രം അല്ലെന്നു
എന്നിട്ടും ഞാൻ ഇതാ പ്രതിജ്ഞ ചെയുന്നു ഇനി എല്ലാ എൻ ജീവിതം
എന്നിലേയ് എന്നെ സ്നേഹിക്കാത്തവർക്
ഇനിയില്ല എന്റേത് ആയ ഒന്നിയെയയും പലവട്ടം
ഇനിയില്ല എന്റേത് ആയ ഒന്നിയെയയും പലവട്ടം
ഉരുവിട്ട് എങ്കിലും എൻറെ മനസു തേങ്ങി
മെല്ലെ മനസു എന്നോട് മന്ത്രിച്ചു
അങ്ങനെയൊന്നും ഒന്നും നിനക്ക് ആകാൻ
പണ്ടെ തിരിച്ചറിഞ്ഞതാണ് ഞാൻ എന്ന്
മെല്ലെ മനസു എന്നോട് മന്ത്രിച്ചു
അങ്ങനെയൊന്നും ഒന്നും നിനക്ക് ആകാൻ
പണ്ടെ തിരിച്ചറിഞ്ഞതാണ് ഞാൻ എന്ന്

No comments:
Post a Comment