Monday, 10 September 2018



ഒരിക്കൽ കൂടി 



  ഒരിക്കൽ കൂടി എൻ പ്രിയ  ഓർമ്മകൾ വീശുന്ന 
കാറ്റിൻ സുഗന്ധം  ശ്വസിക്കുവാൻ 
ഒരിക്കൽ കൂടി എൻ പ്രിയ കൂട്ടുകാർ തൻ 
കൈകൾ പിടിച്ചു നടക്കുവാൻ 
ഒരിക്കൽ കൂടി വഴക്കിട്ടു  പിണക്കം 
നടിച  ആ കൂട്ടുകാരൻ തിരികെ വരുവാൻ 
ഒരിക്കൽ കൂടി ആ ബെഞ്ചിൽ ഇരുന്നു
പ്രിയ അധ്യാപകർ തൻ പാഠം പഠിക്കാൻ
പിന്നെയും പിന്നെയും പേടിപ്പിക്കാൻ 
എത്തുന്ന പരീക്ഷയെ ധൈര്യമായി നേരിടാൻ 

ഒരിക്കൽ കൂടി ഈ ഓർമകളെ 
തഴുകി  തലോടി ഒന്ന് ഉറങ്ങാൻ 
ഒരിക്കലും മങ്ങാത്ത ആ ഓർമകളിൽ
ചേർന്നലിഞ്ഞു സ്വയം ഇല്ലാതാകുവാൻ 
വെമ്പുന്ന എൻ ഹൃദയം 



Wednesday, 25 July 2018






ഒരായിരം  വേദനകൾ എൻ  ഹൃദയത്തെ വലിഞ്ഞു മുറിക്കിയപ്പോളും 
മുറിവേറ്റ എന്നെ  വാക്കിനാൽ കുത്തി നോവിച്ചപോഴും 
 ആയിരം വട്ടം എൻ  മനസു എന്നോട് ചോദിച്ചു 
എന്തിനു നീ പിന്നെയും പിന്നെയും സഹിക്കുന്നു 
പറയാൻ ഉത്തരമില്ലാതെ കുഴങ്ങി എൻ ചിന്തകൾ
ഉത്തരങ്ങൾ ഇല്ലാത്ത സമസ്യയായി ഞാൻ ഇരുന്നു

ജീവിതം  എന്നതു  ഒരു സമസ്യഅത്രേ എന്നു
പലരും പറഞ്ഞു ഞാൻ   കേട്ടു                    
                       അവർക്കായി  എനിലെ  പുഞ്ചിരി  മറുപടി  നൽകി
അറിയുന്ന ഞാൻ എൻ ജീവിതം  എന്റേത് മാത്രം അല്ലെന്നു 
എന്നിട്ടും  ഞാൻ ഇതാ പ്രതിജ്ഞ ചെയുന്നു  ഇനി എല്ലാ എൻ ജീവിതം 
എന്നിലേയ് എന്നെ സ്നേഹിക്കാത്തവർക്
ഇനിയില്ല എന്റേത് ആയ ഒന്നിയെയയും പലവട്ടം 
ഉരുവിട്ട് എങ്കിലും എൻറെ മനസു തേങ്ങി
മെല്ലെ മനസു എന്നോട്  മന്ത്രിച്ചു
അങ്ങനെയൊന്നും  ഒന്നും നിനക്ക് ആകാൻ
പണ്ടെ തിരിച്ചറിഞ്ഞതാണ് ഞാൻ എന്ന്