Monday, 10 September 2018



ഒരിക്കൽ കൂടി 



  ഒരിക്കൽ കൂടി എൻ പ്രിയ  ഓർമ്മകൾ വീശുന്ന 
കാറ്റിൻ സുഗന്ധം  ശ്വസിക്കുവാൻ 
ഒരിക്കൽ കൂടി എൻ പ്രിയ കൂട്ടുകാർ തൻ 
കൈകൾ പിടിച്ചു നടക്കുവാൻ 
ഒരിക്കൽ കൂടി വഴക്കിട്ടു  പിണക്കം 
നടിച  ആ കൂട്ടുകാരൻ തിരികെ വരുവാൻ 
ഒരിക്കൽ കൂടി ആ ബെഞ്ചിൽ ഇരുന്നു
പ്രിയ അധ്യാപകർ തൻ പാഠം പഠിക്കാൻ
പിന്നെയും പിന്നെയും പേടിപ്പിക്കാൻ 
എത്തുന്ന പരീക്ഷയെ ധൈര്യമായി നേരിടാൻ 

ഒരിക്കൽ കൂടി ഈ ഓർമകളെ 
തഴുകി  തലോടി ഒന്ന് ഉറങ്ങാൻ 
ഒരിക്കലും മങ്ങാത്ത ആ ഓർമകളിൽ
ചേർന്നലിഞ്ഞു സ്വയം ഇല്ലാതാകുവാൻ 
വെമ്പുന്ന എൻ ഹൃദയം