ഭ്രാന്ത്
എന്നിലെ ഭ്രാന്തിനെ ഞാൻ ഭയാകുന്നില്ല
കാരണം ആ ഭ്രാന്തു എന്റേത് മാത്രം ആണ്
ഭ്രാന്തമാം ചിന്തകൾ എന്നിൽ നിറയുമ്പോളും
ആ ചിന്തകളെയേ ഞാൻ പ്രണയിക്കുന്നു
ഭ്രാന്തു പിടിച്ചു ഈ ലോകത്തു ഭ്രാന്തില്ല
എന്ന് പറഞ്ഞാലും ഭ്രാന്തു തന്നെയത്രേ
പിന്നെ ഞാൻ എന്തിനു എനിക്ക് ഭ്രാന്തഇല്ല
എന്ന് നടിക്കുന്നു
എൻ ചിന്തയിൽ ഉണരുന്ന ഭ്രാന്തിനു
കൂട്ടിനു ഞാനും എൻ നിഴലും മാത്രം
ഇരുൾ മൂടുമ്പോൾ മറയുന്നു എൻ നിഴൽ
മറയാതെ എൻ കൈകൾ മുറുകെ പിടിച്ചു നീ
ഒരു നിമിഷം എൻ ഭ്രാന്തൻ ചിന്തകൾ
അറിയാതെ ആ ചങ്ങലയെ മോഹിച്ചു
ആ ചങ്ങലയിൽ കുരുങ്ങി പൊട്ടി ഒലിക്കുന്ന വൃണം
എൻ ഓർമകളെ പിന്നെയും ഭ്രാന്തിയാക്കി
ഭ്രാന്തമാം ഈ ചിന്തകൾ എങ്കിലും
ഈ ഭ്രാന്തിൻ സുഖം എന്റേത് മാത്രമെന്ന്
ഓർമിക്കുമ്പോൾ ആ ഭ്രാന്തതിനെ ഞാൻ പിന്നെയും പ്രണയിക്കുന്നു
