Tuesday, 9 September 2014



പറയാതെ അറിയാതെ

 
 
 
പറയാതെ അറിയണം എന്നെ നീ 
എന്ന് വെറുതെ ആശിച്ചു ഞാൻ 
ആശകൾ എല്ലാം ഉള്ളിലൊതുക്കി.
പലപ്പോഴും എന്നെ നീ അറിയാതെ പോകുമ്പോൾ 
കണ്ണുകൾ നിറച്ചു ഞാൻ എൻ 
നീരസം കാണിച്ചു ,അപ്പോൾ 
നീയും  പൊഴിച്ചു കണ്ണുനീർത്തുള്ളികൾ 
 അന്നു ഞാൻ കണ്ട ആ അശ്രുക്കൾ 
എനിക്ക് തരുന്ന സ്നേഹവും പരിലാളനവും 
എന്ന്  വീണ്ടും വെറുതെ ഞാൻ ആശിച്ചു 
പിന്നെ പലപ്പോഴും ഞാൻ എന്റെ
നീരസം കാണിച്ചപ്പോൾ 
പയ്യെ  നീ അതെല്ലാം അവഗണിച്ചു
എന്തെന്നും ആരെന്നും മാറിയത് എന്ന് അറിയില്ല 
എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില ഒന്നിനെയും 
ചോദ്യങ ൾക് ഉത്തരം  കിട്ടാതെ 
കണ്ണുനീർ എന്റെയ ബുദ്ധിയെ മരവിപ്പിച്ചു