Monday, 14 April 2014

ഹൃദയവും മനസും




 ഹൃദയവും മനസും 
     
 
 
 
 
 
 
 
 
 
എന്നിലെ  ഹൃദയം  എനിക്കായി  തേങ്ങി 
     എന്തിന് എന്ന് ഞാൻ പലവുരി ചോദിച്ചു 
ഉത്തരം  തരാതെ  പിന്നെയും വിങ്ങി 
     അറിയാതെ എങ്കിലും എന്റ്റെ 
      മിഴികൾ നിറഞ്ഞു 
 
       ഹൃദയവും മനസ്സും എന്തിനോ പിണങ്ങി 
       തേങ്ങി തളർന്ന ഹൃദയത്തെ നോക്കി 
കളിയാക്കി പുഞ്ഞരിച്ചു മനസ്സ് 
എന്നിട്ട് പയ്യെ ഹൃദയത്തെ  ചേർത്ത് നിറുത്തി 
ആരോരും കേള്കാതെ പയ്യേയ ഹൃദയത്തോട് പറഞ്ഞു 
നിന്നിലെ എന്നെ ഞാനറിയുന്നു 
നിന്നലെ തേങ്ങലുകൾ എൻറെ ചിന്താശകലങ്ങൾ 
എത്ര പിണങ്ങിയാലും നീ എന്നെയും 
ഞാൻ നിന്നെയും അറിയുന്ന പോലെ 
സുന്ദരമായി ബന്ധം വേറൊന്നുമില്ല